ഇറ്റലിയിലെ സെന്റ് അഗത ദേവാലയം ആക്രമിക്കപ്പെട്ടു,തിരുവോസ്തി വാരിവിതറിയ നിലയില്‍

റോം: വിശുദ്ധ അഗത പുണ്യവതിയുടെ തിരുശേഷിപ്പു സൂക്ഷിക്കുന്ന ഇറ്റലിയിലെ കാള്‍്ട്ടാണി സെറ്റായിലെ സെന്റ് അഗത ദേവാലയം ആക്രമിക്കപ്പെട്ടു. വാഴ്ത്തിയ തിരുവോസ്തികള്‍ ചിതറികിടക്കുന്ന കാഴ്ച ഏതൊരു വിശ്വാസിയുടെയും വേദനവര്‍ദ്ധിപ്പിക്കും. വിശുദ്ധരുടെ രൂപങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്.

മോഷണശ്രമത്തിനിടയില്‍ സംഭവിച്ചതാകാം ഇതെന്നാണ് കരുതപ്പെടുന്നത്.

മൂന്നാം നൂറ്റാണ്ടില്‍ രക്ഷസാക്ഷിത്വം വരിച്ച വിശുദ്ധയാണ് അഗത. സ്തനാര്‍ബുദം പോലെയുള്ള അസുഖം ബാധിച്ചവരുടെ പ്രത്യേക മധ്യസ്ഥയാണ് അഗത.