കോവിഡ്; കര്‍ദിനാള്‍ ടാഗ്ലെ രോഗവിമുക്തനായി

വത്തിക്കാന്‍സിറ്റി: കോവിഡ് രോഗബാധിതനായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ രോഗവിമുക്തനായി. സുവിശേഷവല്‍ക്കരണ തിരുസംഘം തലവനും കാരിത്താസ് ഇന്റര്‍നാഷനലിന്റെ തലവനുമാണ് 63 കാരനായ കര്‍ദിനാള്‍ ടാഗ്ലെ. 13 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗവിമുക്തി. വത്തിക്കാനില്‍ നിന്ന് ഫിലിപ്പൈന്‍സില്‍ എത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിന് മുമ്പ വത്തിക്കാനില്‍വച്ച് അദ്ദേഹം പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.

കര്‍ദിനാള്‍ ടാഗ്ലെ കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതോടെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും പരിശോധന നടത്തിയിരുന്നു.എന്നാല്‍ മുമ്പത്തേതുപോലെ റിസള്‍ട്ട് ഇത്തവണയും നെഗറ്റീവായിരുന്നു.

വത്തിക്കാനിലെ ഉന്നതപദവി വഹിക്കുന്ന വ്യക്തികളില്‍ കോവിഡ് ബാധിതനാകുന്ന ആദ്യ വ്യക്തിയാണ് കര്‍ദിനാള്‍ ടാഗ്ലെ റോമിലെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചെലോയും അടുത്തയിടെ രോഗബാധിതനായിരുന്നു. ഇപ്പോള്‍ അദ്ദേഹവും കോവിഡ് മുക്തനാണ്.