കോവിഡ് കാലത്ത് ജയ്പ്പൂര്‍ രൂപതയില്‍ രണ്ട് പൗരോഹിത്യസ്വീകരണങ്ങള്‍

ജയ്പ്പൂര്‍: ജയ്പ്പൂര്‍ രൂപതയില്‍ അടുത്തയിടെ രണ്ട് പൗരോഹിത്യസ്വീകരണങ്ങള്‍ നടന്നു. ഫാ. ജാക്‌സണ്‍ റോഡ്രിഗ്‌സും ഫാ. വിശാലുമാണ് രൂപതയുടെ നവവൈദികര്‍. ജയ്പ്പൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഓസ്വാള്‍ഡ് ലെവിസിന്റെ കൈവയ്പ് വഴിയാണ് ഇരുവരും അഭിഷിക്തരായത്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ വളരെ കുറച്ച് പേര്‍ മാത്രമേ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തുള്ളൂ.