ഡെല്‍റ്റ: നൈജീരിയായില്‍ നിന്ന് കത്തോലിക്കാ വൈദികനെ രണ്ടാം വട്ടവും തട്ടിക്കൊണ്ടുപോയി. ഫാ.ജൂഡ് ഓനിബാഡിയെയാണ് രണ്ടാം തവണയും അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സെപ്തംബര്‍ 26 ന് വൈകുന്നേരമാണ് സംഭവം. വൈദികന് തന്റെ പൈനാപ്പിള്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴാണ് തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. രണ്ടുവര്‍ഷം മുമ്പും ഇദ്ദേഹത്തെ ഇതുപോലെ തന്നെ തട്ടിക്കൊണ്ടുപോയിരുന്നു. ഇസെലി- അസാഗബ് സെന്റ് പീറ്റര്‍ ആന്റ് പോള്‍ കാത്തലിക് ചര്‍ച്ച് വികാരിയായിരുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെ ഇവിടെ നിന്ന് തട്ടിക്കൊണ്ടുപോകുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് ഇതിന് കാരണം. ഇരകളായി മാറുന്നതാകട്ടെ വൈദികരും.