വാഷിംങ്ടണ്‍: അബോര്‍ഷനെ പിന്തുണയ്ക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാനാവില്ലെന്ന് കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെ. നല്ല നിലപാടുള്ള ഒരു കത്തോലിക്കനല്ല ബൈഡന്. അതുകൊണ്ട് അദ്ദേഹത്തിന് ഒരിക്കലും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കഴിയില്ല. തന്റേത് ഒരു രാഷ്ട്രീയ പ്രസ്താവനയല്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
കത്തോലിക്കര്‍ ഒരിക്കലും അബോര്‍ഷന്റെ ഒരു തരത്തിലുള്ള വകഭേദത്തെയും അംഗീകരിക്കുന്നില്ല. മനുഷ്യജീവന് എതിരെയുള്ള മാരകമായപാപമാണ് അബോര്ഷന്. അബോര്‍ഷനെ പിന്തുണയ്ക്കുന്ന ഒരാള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് അയാളുടെ ആത്മാവിനെ അപകടത്തിലാക്കും. ചിലര്‍ പറയാറുണ്ട് ഞാനൊരു കത്തോലിക്കനാണ്. അതേ സമയം ഞാന്‍ അബോര്‍ഷനെ അനുകൂലിക്കുകയും ചെയ്യുന്നുവെന്ന്. ഇത് മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന പ്രതികരണം കത്തോലിക്കര്‍ അബോര്‍ഷനോട് ആഭിമുഖ്യം ഉള്ളവരാണ് എന്നാണ്. ഇങ്ങനെയൊരു ചിന്ത ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. കര്‍ദിനാള്‍ വ്യക്തമാക്കി.
അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്. കഴിഞ്ഞവര്‍ഷം സൗത്ത് കരോലിന ഇടവകയില്‍ നിന്ന് ബൈഡന് ദിവ്യകാരുണ്യം നിഷേധിച്ചിരുന്നു.