മനില: ആര്‍ച്ച് ബിഷഫ് ചാള്‍സ് ബ്രൗണിനെ ഫിലിപ്പൈന്‍സിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കഴിഞ്ഞ നവംബര്‍ മുതല്‍ ഫിലിപ്പൈന്‍സിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയുടെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അല്‍ബേനിയായുടെ ന്യൂണ്‍ഷ്യോയായി സേവനം ചെയ്തുവരികയായിരുന്നു ആര്‍ച്ച് ബിഷപ് ബ്രൗണ്‍. ന്യൂയോര്‍ക്ക് സ്വദേശിയാണ് ഇദ്ദേഹം.