ദൈവവിളിയെന്ന് പറയുന്നത് ഇതാണ്. സന്യാസജീവിതത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളും അസത്യപ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈകാലത്തും സുരക്ഷിതമായ ജോലിയും ലോകം നല്കുന്ന സൗഭാഗ്യങ്ങളും വേണ്ടെന്ന് വച്ച് ക്രിസ്റ്റി എന്ന പെണ്‍കുട്ടി കന്യാസ്ത്രീയാകാന്‍ പോകുകയാണ്. ക്രിസ്റ്റിയെക്കുറിച്ച് സഹപ്രവര്‍ത്തകനായ ജോണ്‍സണ്‍ ജോര്‍ജ് എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. കുറിപ്പ് ചുവടെ:
ഞാൻ UST ഗ്ലോബലിൽ വർക്ക് ചെയ്യുന്ന കാലം.പതിവ് പോലെ വ്യാഴാഴ്ച ഉച്ചക്ക് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിച്ചു. “അളിയാ നീ ഇന്നെങ്കിലും എൻ്റെ കൂടെ പ്രയർ ഗ്രൂപ്പിന് വരാമോ” എന്ന് ഞാൻ അവനോടു ചോദിച്ചു . വരാം എന്ന് പറഞ്ഞാലും സമയം ആകുമ്പോൾ അവൻ മുങ്ങാറാണ് പതിവ്. അന്ന് കട്ട പണി കിട്ടി.. എഴുതിയ കോഡ് ഒന്നും വർക്ക് ആകുന്നില്ല എന്നത് കൊണ്ടായിരിക്കണം ഞാൻ വരാം അളിയാ എന്ന് പറഞ്ഞു..അവൻ ലാപ്ടോപ്പ് അടച്ചു എൻ്റെ കൂടെ ഇറങ്ങി. ഈശോയെ എൻ്റെ പണി കഴിഞ്ഞു ഇനി ബാക്കി നിൻ്റെജോലി ആണ് ഇവനെ അങ്ങ് നോക്കിക്കൊള്ളണം എന്നായിരുന്നു പ്രയർ ഗ്രൂപ്പിൽ എത്തുന്നത് വരെ എൻ്റെ പ്രാർത്ഥന . അന്ന് പ്രയർ ഗ്രൂപ്പിൽ ക്രിസ്റ്റി ചേച്ചിയുടെ ഷെയറിങ് ആരുന്നു .
പ്രായത്തിൽ എന്നെക്കാളും ഇളയതാണെങ്കിലും ബഹുമാനവും , സ്നേഹവും കൊണ്ട് ഞാൻ ചേച്ചി എന്നാണ് വിളിക്കാറ് . കാരണം ചേച്ചിയോട് സംസാരിക്കുമ്പോൾ ഈശോയോടും പരിശുദ്ധ അമ്മയോടും ഉള്ള സ്നേഹം കൊണ്ട് ആ മുഖം തിളങ്ങുന്നുണ്ടാകും. തൃശൂർ ഭാഷയിൽ ചേച്ചി അന്ന് ഈശോയുടെ കൂടെ ഉള്ള വ്യക്തിപരമായ ബന്ധത്തെ പറ്റി ആണ് സംസാരിച്ചത്.ഒപ്പം കോളേജിലും ഇൻഫോസിസിലും .. വേദനകളിലും ദുഃഖങ്ങളിലും ഒക്കെ താൻ അനുഭവിച്ച ഈശോയുടെ സ്നേഹവും. .. കണ്ണുനീരോടെ ആണ് അവർ എന്റെ അടുത്ത് വന്നത് സന്തോഷത്തോടെ അവർ മടങ്ങി പോയി എന്ന് ഈശോ പറഞ്ഞത് നിറവേറി എന്ന് പറയാം.
അന്ന് ഗ്രൂപ്പിൽ വന്നവരെല്ലാം ദൈവ സ്നേഹത്തിൽ നിറഞ്ഞു തുള്ളി ചാടി ആണ് മടങ്ങി പോയത് . പൊഡക്ഷൻ issue വും clinet ഉണ്ടാക്കിയ മുറിവുകളും എല്ലാം അതിനു മുന്നിൽ ഉരുകി പോയി എന്ന് വേണമെങ്കിൽ പറയാം .. തിരികെ ഓഫീസിലേക്ക് പോകും വഴി അവൻ എന്നോട് സംസാരിച്ചതൊക്കെയും ഈശോയെ പറ്റി ആയിരുന്നു .. ആ ദിവസങ്ങളിൽ ഈശോയുടെ സ്നേഹം അവൻ എപ്പോഴോ അറിഞ്ഞത് കൊണ്ടാവാം ഒരു കത്തോലിക് അല്ലാഞ്ഞിട്ടു കൂടി അവൻ കമ്പനി മാറി തിരുവന്തപുരത്തു നിന്ന് പോകുന്നത് വരെ മിക്ക ദിവസങ്ങളിലും എൻ്റെ കൂടെ രാവിലെ ഉള്ള ദിവ്യ ബലിയിൽ പങ്കെടുക്കാനായി വരുമായിരുന്നു . തലേ ദിവസമേ അവൻ പറയും അളിയാ രാവിലെ പള്ളിയിൽ പോകുമ്പോ വിളിച്ചൊന്നു എണീപ്പിക്കണെ എന്ന്. പിന്നീട് അവനെ ഗ്രൂപ്പിലേക്ക് വിളിക്കുമ്പോഴൊക്കെ ചോദിക്കാറുള്ളത് ഇന്ന് ക്രിസ്റ്റി ആണോ ഷെറിങ് എന്നായിരുന്നു .ആ sharing അന്ന് അവനിൽ അത്രക്ക് മാറ്റം ഉണ്ടാക്കിയിരുന്നു .
അവൻ്റെ മാത്രം അല്ല ഒരുപാടു പേരുടെ ജീവിതത്തിൽ ഈശോയുടെ കത്തി നിൽക്കുന്ന സ്നേഹവുമായി കടന്നു ചെല്ലുന്നതു ഞാൻ കണ്ടിട്ടുണ്ട് .ഒരു ചുവന്ന തുണി വാങ്ങി തുന്നി തയ്യിച് ഒരു കുഞ്ഞി കവർ ഉണ്ടാക്കി അതിൽ ബൈബിളും പൊതിഞ്ഞു പിടിച്ചായിരിക്കും മിക്ക ദിവസങ്ങളിലും രാവിലെ ചേച്ചി പള്ളിയിലേക്ക് വരുന്നത് . ആ ബൈബിൾ തുറന്നു നോക്കിയാൽ മാത്രം മതി ചേച്ചി എത്ര മാത്രം ഈശോയെ സ്നേഹിക്കുന്നുണ്ട് എന്നറിയാൻ . അതിൽ അടിവര ഇടാത്ത വചനങ്ങൾ വളരെ കുറവാണ്. അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം.രാവിലത്തെ ദിവ്യ ബലി കഴിഞ്ഞാൽ ഉടനെ ചേച്ചി ബലിപീഠത്തിനോട് അടുത്ത് ചെന്ന് ഇരിക്കും .മണിക്കൂറുകളോളം ഈശോയോടു സംസാരിക്കും .
പിന്നെ അബു ചേട്ടൻ വന്നു പള്ളി അടക്കുമ്പോൾ ആണ് അവിടുന്ന് പോകാറുള്ളത് .ഇറങ്ങി വരുമ്പോൾ ആ കണ്ണുകൾ പലപ്പോഴും നിറഞ്ഞിരിക്കുന്നെ ഞാൻ കണ്ടിട്ടുണ്ട്. അത് സങ്കടം കൊണ്ടൊന്നും അല്ല ഈശോയോടുള്ള അതിയായ സ്നേഹം കൊണ്ടാണെന്നു നമുക്ക് മനസിലാകും .ഒരു ദിവസം രാവിലെ ദിവ്യ ബലി കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടെ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ അതിനടുത്തായി പരിശുദ്ധ അമ്മയുടെ ഒരു ഗ്രോട്ടോ ഉണ്ട് .. ചേച്ചി അവിടെ നിന്ന് അമ്മയുടെ മുഖത്തേക്ക് വെറുതെ നോക്കി നിൽക്കുന്നു .. അപ്പോൾ ഒരു പെൺകുട്ടി വന്നു ചേച്ചിയോട് എന്തോ പറഞ്ഞു . കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി അവളെ ‘അമ്മ തൻ്റെ കുഞ്ഞിനെ മാറോടു ചേർക്കുന്നത് പോലെ അവളെ ചങ്കോട് ചേർത്ത് പിടിച്ചു .
അവൾ പൊട്ടി കരയുന്നുണ്ടായിരുന്നു . പത്തു മിനിറ്റ് നേരം അത് അങ്ങനെ തന്നെ നിന്നും . പിന്നീട് പുഞ്ചിരിച്ച മുഖവുമായി അവൾ കടന്നു പോയി. ഒരു വലിയ സങ്കടം ചേച്ചിയുടെ മുന്നിൽ തുറന്നു വെച്ചതാണെന്നു പിന്നീട് എനിക്ക് മനസിലായി .അങ്ങനെ എത്രയോ പേരെ ചേർത്ത് പിടിച്ചിരിക്കുന്നു . കാരണം ഈശോയോടുള്ള സ്നേഹം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് മാത്രം. ഈശോയെ ഇത്ര മാത്രം സ്നേഹിക്കുന്നത് കൊണ്ടാവാം കോളേജിൽ വെച്ച് എപ്പോഴോ ജീസസ് യൂത്ത് ടെക്നോപാര്ക്കിനെ പറ്റി കേട്ടപ്പോൾ എനിക്കും അതിൻ്റെ പാർട്ട് ആകാൻ പറ്റുമോ ഈശോയെ എന്ന് ചോദിച്ചപ്പോ ആ ഒരു കുഞ്ഞു കാര്യം പോലും ഈശോ നടത്തി കൊടുത്തു. ടെക്നോപാർക് പ്രയർ ഗ്രൂപ്പിൽ TPG ടീമിലെ പാർട്ട് ആയിരുന്നു ചേച്ചി.
പ്രയർ ഗ്രൂപ്പ് എങ്ങനെ ആയിരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ആ ടീം ആണ് . മീറ്റിംഗ് ഒക്കെ കൂടുമ്പോൾ പുതിയ പുതിയ ഐഡിയയുമായി ചേച്ചി കടന്നു വരും. പല ദിവസങ്ങളിലും ജോലി ഒക്കെ കഴിഞ്ഞു ജീസസ് യൂത്ത് മീറ്റിംഗിനായി ജയൻ ചേട്ടന്റെയും ,ടോബ്ബിചേട്ടന്റെയും , അഖില ചേച്ചിയുടെയും , അമലിന്റെയും, ലിബിന്റെയും , ഒക്കെ വീടുകളിൽ കൂടുമ്പോൾ ചേച്ചി ഉണ്ടെങ്കിൽ ഒരു ആശ്വാസം ആണ് . ഈശോയുടെ ആഗ്രഹങ്ങളിൽ കുറെ ചേച്ചിയിലുടെ ഈശോ പറയാറുണ്ട് . ചിലപ്പോൾ മീറ്റിംഗിനിടയിൽ ജോലി ഒക്കെ കഴിഞ്ഞു ഒരുപാടു ലേറ്റ് ആയി ഉറങ്ങി വീഴാറാകുമ്പോൾ ചേച്ചി പറയും.. ഇനിയും നമുക്ക് കുറച്ചു നേരം ഈശോയെ സ്തുതിച്ചു പ്രാർത്ഥിക്കാം..അതിനിടയിൽ ചേച്ചിയുടെ ഒരു പ്രാർത്ഥന ഉണ്ട് .അത് കഴിയുമ്പോൾ പിന്നെ അന്നത്തെ ക്ഷീണം ഒക്കെ മാറി നിൽക്കും .
ദൈവത്തിൻറെ ആത്മാവ് എല്ലാം എടുത്തു മാറ്റിയിരിക്കും. ഓഫീസിൽ എത്ര പണി ആണെങ്കിലും എത്ര തിരക്കാണെങ്കിലും ഈശോയെ പറ്റി അവിടെ വരെ ഒന്ന് പറയാൻ പോകാമോ എന്ന് ചോദിച്ചാൽ ഏതു കോണിൽ ആണെങ്കിലും ആരോ കൊടുത്ത ഒരു സ്കൂട്ടിയുമായി ചേച്ചി ഓടി എത്തും. അവിടെ എത്തുന്നതിനു മുന്നേ മിനിമം ഒരു ജപമാല എങ്കിലും ചൊല്ലി തീർത്തിരിക്കും . കാരണം പരിശുദ്ധ ‘അമ്മയെ ഇത്രമാത്രം മുറുകെ പിടിചിരിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് ചേച്ചി. ഇന്ന് അവൾക്കു പ്രിയപ്പെട്ട ഇൻഫോസിസിലെ ജോലിയും കിട്ടാവുന്ന ലോകത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും ..
അവൾക്കു ഏറ്റവും പ്രിയപ്പെട്ട പപ്പയെയും മമ്മിയെയും .. ചേച്ചിയെയും ഒക്കെ ഉപേക്ഷിച്ചു ഈശോയുടെ മണവാട്ടി ആകാനായി MSMI കോൺഗ്രിഗേഷനിലേക്കു പടി കയറാൻ ഒരുങ്ങുകയാണ്.പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം, ഈശോയുടെ ഒരു വിശുദ്ധയായി ക്രിസ്റ്റി ചേച്ചി മാറുന്നതിനായി..
All the best dear christy chechi.. God bless you.