അമേരിക്കയ്ക്ക് വേണ്ടി മാധ്യസ്ഥം യാചിച്ച് വെര്‍ച്വല്‍ റോസറി, ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് നയിക്കും

ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് നേതൃത്വം നല്കുന്ന വെര്‍ച്വല്‍ റോസറി ഒക്ടോബര്‍ ഏഴിന് നടക്കും. അമേരിക്കയ്ക്കുവേണ്ടി മാതാവിന്റെ മാധ്യസ്ഥം തേടിയാണ് ജപമാല പ്രാര്‍ത്ഥന. ഒക്ടോബര്‍ ഏഴിനാണ് ജപമാല രാജ്ഞിയുടെ തിരുനാള്‍.

നമ്മുടെ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി കത്തോലിക്കരായ എല്ലാ അമേരിക്കക്കാരും വെര്‍ച്വല്‍ റോസറിയില്‍ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് ഇതു സംബന്ധിച്ച പ്രസ്താവനയില്‍ പറഞ്ഞു. വിശുദ്ധ ജൂനിപ്പെറെ സേറായെ പോലെയുള്ള മിഷനറിമാര്‍ക്ക് മാതാവിനോട് പ്രത്യേകിച്ച് ഗ്വാഡെലൂപ്പെ മാതാവിനോട് പ്രത്യേകം ഭക്തിയുണ്ടായിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. 1999 ല്‍ അമേരിക്കയുടെ മാധ്യസ്ഥയായി മാതാവിനെ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്.

രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുനപ്രതിഷ്ഠ നടത്തണമെന്നും ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് നേരത്തെ മെത്രാന്മാരോട് ആവശ്യപ്പെട്ടിരുന്നു.