കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാം, സംരക്ഷണം നേടാം..

ദൈവം നമ്മുക്കോരുത്തര്‍ക്കുമായി ഓരോ കാവല്‍മാലാഖമാരെ നിയമിച്ചിട്ടുണ്ട്. നമ്മുടെ ആത്മീയവും ശാരീരികവുമായ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഓരോ കാവല്‍മാലാഖമാരും നിയുക്തരായിരിക്കുന്നത്. പക്ഷേ അതേ സമയം നമ്മുടെ ജീവിതങ്ങളിലേക്ക് കാവല്‍മാലാഖമാര്‍ ഇടിച്ചുകയറി പ്രവേശിക്കാറുമില്ല.

നമ്മുടെ വിളി കാതോര്‍ത്ത് അവര്‍ കാത്തിരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധരാണെങ്കിലും അവരെ നാം ക്ഷണിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അനുദിനം നാം മാലാഖമാരുടെ സംരക്ഷണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്.

നമ്മുടെ ഹൃദയപൂര്‍വ്വകമായ പ്രാര്‍ത്ഥനകള്‍ കേട്ട് ദൈവഹിതം നടപ്പിലാക്കാന്‍ അവര്‍ സന്നദ്ധരാണ്. അതുകൊണ്ട് കാവല്‍മാലാഖമാരോട് പ്രാര്‍ത്ഥിക്കാന്‍ നാം മറക്കരുത്. ഇന്ന് കാവല്‍മാലാഖമാരുടെ തിരുനാള്‍ ദിനം കൂടിയാണ്.