തലശ്ശേരി: തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനും സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനിക്കും കോവിഡ് 19. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ബിഷപ്‌സ് ഹൗസിലെ താമസക്കാരായ രണ്ടുവൈദികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരും ആശുപത്രിയിലാണ്.
ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.