വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് 12 ന് കൊടിയേറും, 16 ന് പ്രധാന തിരുനാള്‍

രാമപുരം: രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് 12 ന് കൊടിയേറും. തിരുനാളിന് ഒരുക്കമായുള്ള നൊവേനയും മറ്റ് തിരുക്കര്‍മ്മങ്ങളും ഇന്ന് തുടങ്ങും. 15 വരെ എല്ലാ ദിവസവും രാവിലെ ഒന്വതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും സന്ദേശവും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ രാമപുരം പള്ളിയുടെ യൂട്യൂബ് ചാനലിലും 15,16 തീയതികളിലെ തിരുക്കര്‍മ്മങ്ങള്‍ പാല രൂപത യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യും.

16നാ ണ് പ്രധാന തിരുനാള്‍.