മാവോയിസ്റ്റുകളുമായും നിരോധിത സംഘടനകളുമായുമുളള ബന്ധം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഈശോസഭ വൈദികനും മലയാളിയുമായ ഫാ. സ്റ്റാനിസ്ലാവൂസ് ലൂര്‍ദ് സ്വാമിയെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി( എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഭീമ -കൊറോഗാവില്‍ 2018 ജനുവരി ഒന്നിനുണ്ടായ ആക്രമണത്തോട് അനുബന്ധിച്ചാണ് അറസ്റ്റ്. ഭീമ കൊറോഗാവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ 83 കാരനായ വൈദികന്‍ നേരത്തെ നിഷേധിച്ചിരുന്നു.

മനുഷ്യാവകാശപ്രവര്‍ത്തകനും ആദിവാസികളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാ. ലൂര്‍ദ് സ്വാമിയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായി രോഷം ഉയര്‍ന്നിരിക്കുകയാണ്. നിരുപാധികമായി അദ്ദേഹത്തെ വിട്ടയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വൈദികനോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നാളെ ഉപവാസ പ്രാര്‍ത്ഥനാദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.