കൊച്ചി: ഭീമ- കൊറേഗാവു സംഭവവുമായി ബന്ധമുണ്ട് എന്ന് ആരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിയെ അറസറ്റ് ചെയ്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍ ്സ്വാമിയെ ഉടന്‍ തന്നെ വിട്ടയ്ക്കണമെന്നും വസതിയിലേക്ക് തിരികെ അയ്ക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട സിഎംഐ സഭ രാഷ്്ട്രപതിക്ക് കത്തയച്ചു. ഈശോസഭയും കേരള ലത്തീന്‍ സഭയും ഫാ. സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച ഒരു മണിക്കൂര്‍ നേരത്തെ പ്രതിഷേധപ്രകടനം നടത്തും.
ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ചിത്രീകരിക്കുന്നത് ചരിത്രം പഠിക്കാത്തവരാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പ്രതികരിച്ചു.