അമ്മയോട് പ്രാര്‍ത്ഥിക്കാം 13

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നവളും അവരുടെ കണ്ണീരില്‍ മനമിടറുന്നവളുമായ അമ്മേ, ഞങ്ങളുടെ ജീവിതനിയോഗങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും ഞങ്ങള്‍ അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. അമ്മ അത് ദൈവതിരുമനസ്സിന് മുമ്പാകെ സമര്‍പ്പിക്കുമെന്നും ഞങ്ങളുടെ നിയോഗങ്ങള്‍ക്ക് വേണ്ടി വാദിക്കുമെന്നും ഞങ്ങള്‍ക്കറിയാം. അമ്മയിലുള്ള ഞങ്ങളുടെ ശരണത്തിന് ഒരിക്കലും ഇളക്കം തട്ടാത്തവിധം അമ്മ ഞങ്ങള്‍ക്കെന്നും മാധ്യസ്ഥയായിരിക്കണമേ. ആമ്മേന്‍