ഫാ. മാത്യു അബ്രഹാം സി.എസ്.എസ്. ആര്‍ ചായ് യുടെ ഡയറക്ടറായി തുടരും

സെക്കന്ദരബാദ്:കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായി ഫാ. മാത്യു അബ്രഹാം സിഎസ്എസ് ആര്‍ വീണ്ടും നിയമിതനായി. നിലവില്‍ പ്രസ്തുത പദവി അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ കാലാവധി 2021 ഏപ്രിലില്‍ അവസാനിക്കാനിരിക്കെയാണ് വീണ്ടും നിയമനം. 2026 ഏപ്രില്‍ 30 നാണ് രണ്ടാം ഘട്ടനിയമനത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്.

റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. മാത്യു അബ്രഹാമിന്റെ സേവനം വീണ്ടും നല്കിയതിന് ബാംഗ്ലൂര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. എഡ്വേര്‍ഡ് രാജു ജോസഫിന് ചായ് പ്രസിഡന്റ് സിസ്റ്റര്‍ വിക്ടോറിയ നന്ദി അറിയിച്ചു. ഒക്ടോബര്‍ 13 ന് നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിംങിലാണ് തുടര്‍നിയമനകാര്യം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനാണ് ചായ്. ഇന്ത്യയില്‍ 11 പ്രാദേശികയൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 1943 ല്‍ സിസ്റ്റര്‍ മേരി ഗ്ലൗറിയാണ് ചായ് സ്ഥാപിച്ചത്. ഇപ്പോള്‍ സിസ്റ്റര്‍ മേരി ദൈവദാസപദവിയിലാണ്. 78 വര്‍ഷമായി ചായ് പ്രവര്‍ത്തനം ആരംഭിച്ചിട്ട്.