ആവിലായിലെ വിശുദ്ധ ത്രേസ്യയെയും സിയന്നയിലെ വിശുദ്ധ കാതറിനെയും വേദപാരംഗതരായി പ്രഖ്യാപിച്ചിട്ട് അമ്പത് വര്‍ഷം. 1970ല്‍ വിശുദ്ധ പോള്‍ ആറാമനാണ് രണ്ടു വിശുദ്ധകളെയും വേദപാരംഗതരായി പ്രഖ്യാപിച്ചത. വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ രണ്ടു വിശുദ്ധകളാണ് ഇവര്‍ രണ്ടുപേരും. 1970 സെപ്തംബര്‍ 27 നായിരുന്നു പോള്‍ ആറാമന്‍ ഈ പ്രഖ്യാപനം നടത്തിയത്. വിശുദ്ധകളായ മറ്റ് രണ്ട് വേദപാരംഗതര്‍ ലിസ്യൂവിലെ തെരേസയും വിശുദ്ധ ഹില്‍ഡെഗാര്‍ഡുമാണ്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധ കൊച്ചുത്രേസ്യായെ വേദപാരംഗതരുടെ നിരയിലേക്ക് ഉയര്‍ത്തിയത്. വിശുദ്ധ ഹില്‍ഡെഡാര്‍ഡിനെ പ്രസ്തുത പദവി നല്കിയത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ്. 2015 ല്‍ ആയിരുന്നു ആ പ്രഖ്യാപനം.