പുതിയ നൂറ്റാണ്ടിന്റെ വിശുദ്ധന് എന്ന് പരക്കെ പ്രഘോഷിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ജീവിതം പരിശുദ്ധ അമ്മയുമായിട്ടുള്ള ബന്ധത്തിലൂടെയാണ് വളര്‍ന്നുവന്നത്. കാര്‍ലോ പരിശുദ്ധ അമ്മയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ ജീവിതത്തിലെ ഏക സ്ത്രീയെന്നാണ് കാര്‍ലോ പരിശുദ്ധ അമ്മയെക്കുറിച്ച് പറഞ്ഞിരുന്നത്. ജപമാലയായിരുന്നു കാര്‍ലോയെ പരിശുദ്ധ അമ്മയിലേക്ക് അടുപ്പിച്ച മാര്‍ഗ്ഗം.
ദിവ്യകാരുണ്യമായിരുന്നു മറ്റൊരു ശക്തിസ്രോതസ്. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ക്രിസ്തുവായി തീരുകയാണെന്ന വിശ്വാസം കാര്ലോയിലുണ്ടായിരുന്നു. മരിക്കാന്‍ അവന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. കാരണം തന്റെ ജീവിതത്തിലെ ഒരു നിമിഷം പോലും ഈശോയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്തിട്ടില്ല എന്ന് അവന് ഉറപ്പുണ്ടായിരുന്നു.
എല്ലാവരും ജനിക്കുന്നത് ഒറിജിനലായിട്ടാണെന്നും എന്നാല്‍ മരിക്കുന്നത് ഫോട്ടോകോപ്പികളായിട്ടാണ് എന്നുമായിരുന്നു കാര്‍ലോയുടെ വിശ്വാസം. അതെ ജനിച്ചതുപോലെ തന്നെ നമുക്ക് ഒറിജിനലായി മരിക്കാനും ശ്രമിക്കാം. അതിന് കാര്‍ലോയുടെ മാധ്യസ്ഥം തേടുകയും ചെയ്യാം.