അമ്മയോട് പ്രാര്‍ത്ഥിക്കാം 16


അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുമക്കള്‍ വഴിതെറ്റിപ്പോകുന്നതിന്റെയും മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും വാര്‍ത്തകളാണ് ഞങ്ങള്‍ അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം ഞങ്ങളുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കുന്നു. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഞങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാളിച്ചകളെയും ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ വ്യക്തിജീവിതങ്ങളിലേക്ക, കുടുംബസാഹചര്യങ്ങളിലേക്ക് ഉണ്ണീശോയുമായി അമ്മ കടന്നുവരണമേ.

ഉണ്ണിയെ വളര്‍ത്തിയ വിവേകവും ജ്ഞാനവും ഞങ്ങളോരോരുത്തര്‍ക്കും അമ്മ പകര്‍ന്നുനല്കണമേ. ആമ്മേന്‍