അമ്മയോട് പ്രാര്‍ത്ഥിക്കാം 17

ജന്മപാപമില്ലാതെ മണ്ണില്‍ പിറവിയെടുക്കാന്‍ ദൈവം അനുഗ്രഹിച്ചവളേ, അനുവദിച്ചവളേ, പുതുജന്മത്തിന് പിറവിയൊരുക്കാന്‍ ദൈവം കൃപ നല്കിയ ഓരോ ജീവിതങ്ങളോടും ചേര്‍ന്ന് ഞങ്ങള്‍ അമ്മയെ സ്തുതിക്കുന്നു. കൂടുതല്‍ വിശുദ്ധിയോടും പ്രാര്‍ത്ഥനയോടും കൂടി ദൈവം അനുഗ്രഹിക്കുന്നത്ര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കാനും പിറവിയുടെ വിശുദ്ധി ഗ്രഹിക്കാനും അമ്മ ഞങ്ങളെ പഠിപ്പിക്കണമേ. വിശുദ്ധരായ മാതാപിതാക്കളില്‍ നിന്ന് മാത്രമേ വിശുദ്ധരായ മക്കളുണ്ടാകുകയുള്ളൂ എ്‌ന ആഴമായ ബോധ്യം ഞങ്ങള്‍ക്ക് നല്കിയാലും. ആമ്മേന്