അമ്മയോട് പ്രാര്‍ത്ഥിക്കാം 18

അമ്മേ മാതാവേ, ഞങ്ങളുടെ ഉള്ളങ്ങളെ സ്‌നേഹത്തിന്റെ അള്‍ത്താരകളാക്കണമേ. സ്‌നേഹത്തിന് വിരുദ്്ധമായതെല്ലാം ദൈവത്തിനും വിരുദ്ധമാണല്ലോ. അസൂയ, അഹങ്കാരം, കോപം, അലസത, വിദ്വേഷം, ആസക്തികള്‍ എല്ലാം ദൈവസ്‌നേഹത്തില്‍ നിന്ന് ഞങ്ങളെ അകറ്റിനിര്‍ത്തുന്നുവെന്നും പാപം നിറഞ്ഞ ഹൃദയങ്ങളില്‍ ദൈവത്തിന് വസിക്കാന്‍ കഴിയില്ലെന്നും ഞങ്ങളറിയുന്നു. ആകയാല്‍ എത്രയും സ്‌നേഹം നിറഞ്ഞ ഞങ്ങളുടെ സ്വന്തം അമ്മേ, ഞങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍