വ്യാകുല നാഥേ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാരങ്ങളെ അമ്മ അളന്നുനോക്കണമേ. ഞങ്ങളുടെ സങ്കടത്തിന്റെ തീവ്രത അമ്മ മനസ്സിലാക്കണമേ. ഞങ്ങളുടെ മുറിവുകളുടെ ആഴം അമ്മ പരിശോധിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെ അമ്മ സ്പര്‍ശിക്കണമേ.
കാരണം അമ്മയുടെ ഹൃദയം അനുകമ്പാര്‍ദ്രമാണല്ലോ. അമ്മയുടെ സങ്കടം അതിരുനിര്‍ണ്ണയിക്കാനാവാത്തതും. അമ്മയുടെ സ്പര്‍ശം ആശ്വാസദായകമാണ്. അമ്മയുടെ സ്‌നേഹം ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ പ്രേരണ നല്കുന്നതാണ്. വ്യാകുലങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയെ നോക്കി ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് കരുത്ത് നല്കിയാലും.ആമ്മേന്‍