പരിശുദ്ധ ദൈവമാതാവേ, ഓരോ ജപമാലയിലൂടെയും വചനമാണ് ധ്യാനിക്കുന്നതെന്ന ചിന്ത ഞങ്ങളോരോരുത്തര്‍ക്കും നല്കണമേ. ആവര്‍ത്തന വിരസമായി പോകാവുന്ന ജപമാല പ്രാര്‍ത്ഥനയെ ഓരോ ജപമാലയിലൂടെയും ഈശോയോടും അമ്മയോടുമുള്ള സ്നേഹം നിറയ്ക്കുന്ന പ്രാര്‍ത്ഥനയാക്കി മാറ്റണമേ. അമ്മ മനുഷ്യരാശിക്ക് നല്‍കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് ജപമാലയെന്ന ബോധ്യത്താല്‍ ഞങ്ങളുടെ ആത്മീയജീവിതത്തെ സമ്പന്നമാക്കണമേ. ആമ്മേന്‍