സ്വവര്‍ഗ്ഗവിവാഹം; തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വത്തിക്കാന്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ: മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വത്തിക്കാന്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാനും കെ. സി. ബി . സി മീഡിയകമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

ഏറെ വിവാദങ്ങള്‍്ക്ക് ഇടയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവ്ജനി അഫിനിവ്‌സ്‌കി എന്ന സംവിധായകന്‍ ചെയ്ത ഫ്രാന്‍ചെസ്‌ക്കോ എന്ന ഡോക്യുമെന്ററിയില്‍ സ്വവര്‍ഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ്മാര്‍പാപ്പ ന്യായീകരിച്ചു എന്ന മട്ടില്‍ ഇന്നലെ മുതല്‍ മലയാളം ഉള്‍പ്പടെ അന്താരാഷ്ട്രമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വിശദീകരണവുമായി കെസിബിസി രംഗത്തെത്തിയിരിക്കുന്നത്.

സഭാ പ്രബോധനങ്ങള്‍ ഡോക്യുമെന്ററികളിലൂടെയല്ല നല്കുന്നതെന്നും പാപ്പ പറഞ്ഞ വാക്കുകളെ സാഹചര്യത്തില്‍ നിന്നും വേര്‍പെടുത്തി സഭാ പ്രബോധനത്തിന് വിരുദ്ധമായി അവതരിപ്പിക്കുക എന്ന പതിവ് സഭാവിരുദ്ധ ശൈലിയാണ് ഇവിടെയും ദൃശ്യമാകുന്നതെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.