റൂര്‍ക്കല: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി ഹാന്‍ഡ് മെയ്ഡ്സ് ഓഫ് മേരി സന്യാസിനികള്‍. ഗവണ്മെന്റിന്റെ സുരക്ഷാ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടി ഇവര്‍ ഇറങ്ങിയിരിക്കുന്നത്.പാകം ചെയ്ത ഭക്ഷണം, അരി, ഉള്ളി,പാല്, മാസ്ക്ക് എന്നിവയാണ് വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ദിവസതൊഴിലാളികളെയാണ് ഈ സന്യാസിനികള്‍ സഹായിച്ചുകൊണ്ടിരിക്കുന്നത്. സെന്റ് തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പി. സെല്‍വിയാണ് ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സുന്ദര്‍ഗാര്‍ഹ് ജില്ലയിലെ ഗ്രാമീണരെയാണ് ഈ സന്യാസിനികള്‍ സഹായിക്കുന്നത്. കന്യാസ്ത്രീമാരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും ആശ്വാസപ്രദവുമാണെന്ന് ജില്ലാ കളക്ടര്‍ നിഹില്‍ പാവന് കല്യാണ്‍ അഭിപ്രായപ്പെട്ടു.