ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പടുകൂറ്റന്‍ ചുമര്‍ചിത്രം പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിന് അനുഗ്രഹവും അലങ്കാരവുമായി മാറുന്നു. വിശുദ്ധന്റെ നൂറാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് ആദരസൂചകമായി അനാച്ഛാദനം ചെയ്ത ചുവര്‍ചിത്രത്തിന്റെ വെഞ്ചിരിപ്പ് സാന്‍ഡോമിറെസ് ബിഷപ് എഡ്വാര്‍ഡ് വെഞ്ചരിച്ചു. 30 അടി വീതിയും 100 അടി ഉയരവുമാണ് ചുവര്‍ചിത്രത്തിനുള്ളത്. പത്രോസിന്‌റെ സിംഹാസനത്തില്‍ ജോണ്‍പോള്‍ എത്തിയതിന്റെ 42 ാം വര്‍ഷം കൂടിയാണ് ഇത്.