ഫാ.സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് വേണ്ടി ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ അഭ്യര്‍ത്ഥന

യാങ്കോണ്‍: തീവ്രവാദി ബന്ധം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയെ വിട്ടയ്ക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആവശ്യപ്പെട്ടു. മ്യാന്‍മര്‍ കര്‍ദിനാള്‍ ചാള്‍സ് ബോ ആണ് ഇന്ന് ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ ഏഷ്യയിലെ 29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ചിരുന്നു. ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹത്തെ തീവ്രവാദി ബന്ധം ആരോപിച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്.