ഗുരുതര ആരോപണങ്ങള്‍: മെഡ്ജിഗോറിയിലെ വിഷനറികളുടെ മുന്‍ ആത്മീയഗുരുവിനെ പുറത്താക്കി

മെഡ്ജിഗോറിയ: മെഡ്ജുഗോറിയായിലെ ആറു വിഷനറികളുടെ ആദ്യകാല ആത്മീയഗുരുവിനെ വത്തിക്കാന്‍ പുറത്താക്കി. വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്തിന്റെ നടപടി ഇറ്റലിയിലെ ബ്രെഷ്യ രൂപതയാണ് അറിയിച്ചത്.

തെറ്റായ പ്രബോധനങ്ങള്‍, അധികാരികളോടുളള വിധേയത്വക്കുറവ്, ലൈംഗികപരമായ അപക്വപെരുമാറ്റങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളുടെ പേരിലാണ് മുന്‍ ഫ്രാന്‍സിസ്‌ക്കന്‍ വൈദികനും വിഷനറിമാരുടെ ആത്മീയഗുരുവുമായ ടോമിസ്ലാവ് വഌസിക്കിനെ പുറത്താക്കിയിരിക്കുന്നത്.

1981 മുതല്ക്കാണ് മെഡ്ജിഗോറിയായില്‍ മാതാവിന്റെ പ്രത്യക്ഷീകരണം ആരംഭിച്ചത്. അന്നുമുതല്‍ വിവാദങ്ങളും കൂടെയുണ്ടായിരുന്നു. ആറു കുട്ടികള്‍ക്കാണ് മാതാവിന്റെ ദര്‍ശനമുണ്ടായത്. വത്തിക്കാന്‍ മെഡ്ജിഗോറിയായിലെ ദര്‍ശനങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു സംഘത്തെ നിയമിച്ചിരുന്നു.

നിഗമനങ്ങള്‍ ഇപ്പോള്‍ വത്തിക്കാന്റെ മുമ്പിലാണ്. ഈ പ്രത്യക്ഷീകരണത്തെക്കുറിച്ച് വത്തിക്കാന്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.