ഏഷ്യയിലും ആഫ്രിക്കയിലും കത്തോലിക്കാ പുരോഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ലോകമെങ്ങും പുരോഹിതരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുമ്പോഴും ഏഷ്യയിലും ആഫ്രിക്കയിലും വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ആണെന്ന് വത്തിക്കാനില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഫ്രിക്കയില്‍ 14.3 ശതമാനമാണ് പുരോഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയില്‍ ഇത് 11 ശതമാനമാണ്.

യൂറോപ്പില്‍ ഏഴു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകമെങ്ങും നോക്കുമ്പോള്‍ 0.3 ശതമാനത്തില്‍ വര്‍ദ്ധനവുമുണ്ട്. വൈദികാര്‍ത്ഥികളുടെ എണ്ണം 2013 ല്‍ 118,251 ആയിരുന്നുവെങ്കില്‍ 2018 ല്‍ അത് 115,880 ആയി കുറഞ്ഞു. സെമിനാരികളിലുള്ളവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.