അമ്മയോട് പ്രാര്‍ത്ഥിക്കാം 28

ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട പരിശുദ്ധ മാതാവേ, ഞങ്ങളുടെ ആത്മരക്ഷയെ ഉറപ്പുവരത്തക്കരീതിയില്‍ ഭൂമിയില്‍ ഞങ്ങളുടെ ഹ്രസ്വജീവിതങ്ങളെ ചിട്ടപ്പെടുത്തുവാന്‍ അമ്മ ഞങ്ങളെ സഹായിക്കണമേ. സ്വര്‍ഗ്ഗത്തിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ക്ക് അമ്മ വിളക്ക് കാണിക്കണമേ. അമ്മയോടും സകലവിശുദ്ധരോടും മോക്ഷവാസികളോടും ചേര്‍ന്ന് ദൈവത്തെ പാടിസ്തുതിക്കുവാന്‍ ഞങ്ങള്‍ക്ക് വലിയ ഭാഗ്യം തരണമേ. ആമ്മേന്‍