വത്തിക്കാന്‍ സിറ്റി: പാശ്ചാത്യലോകം ഇസ്ലാമിക തീവ്രവാദ ഭീഷണിക്കെതിരെ ഉണരേണ്ടതുണ്ടെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറ. ഏറ്റവും ഒടുവിലായി നോത്രദാം കത്തീഡ്രലില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
അല്ലാഹു അക്ബര്‍ വിളിച്ചുകൊണ്ടാണ് അക്രമി ദേവാലയം ആക്രമിച്ചത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇത് യുദ്ധമാകും. ഇസ്ലാമിക തീവ്രവാദത്തിന്റെ ഫലം നല്ലതുപോലെ അറിയാവുന്നവരാണ് തങ്ങള്‍ ആഫ്രിക്കക്കാര്‍. സമാധാനത്തിന്റെ എതിരാളികളാണ് അപരിഷ്കൃതര്‍. പാശ്ചാത്യലോകം പ്രത്യേകിച്ച് ഫ്രാന്‍സ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണം. നമുക്ക് പ്രാര്‍ത്ഥിക്കാം. ട്വിറ്ററില്‍ കര്‍ദിനാള്‍ സാറ കുറിച്ചു.