ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ തീറ്റിപ്പോറ്റുന്ന അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്‌റ്റേഴ്‌സ്

മാംഗളൂര്: ലോക്ക് ഡൗണ്‍ മൂലം തൊഴിലും വരുമാനവുമില്ലാത്തതുകൊണ്ട് ദാരിദ്ര്യത്തിലായ കുടിയേറ്റ തൊഴിലാളികളെ അന്നമൂട്ടുകയാണ് ക്രിസ്തുസ്‌നേഹത്താല്‍ പ്രചോദിതരായി അപ്പസ്‌തോലിക് കാര്‍മ്മല്‍ കന്യാസ്ത്രീകള്‍. സെന്റ് ആഗ്നസ് കോളജിലെ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ രൂപയുടെ നേതൃത്വത്തിലാണ് കാര്‍മ്മല്‍ സിസ്റ്റേഴ്‌സ് ഈ കാരുണ്യപ്രവൃത്തി ചെയ്യുന്നത്.

ലോക്ക് ഡൗണ്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചിരിക്കുന്നത്.പ്രത്യേകിച്ച് കുടിയേറ്റക്കാരായ തൊഴിലാളികളെ..സിസ്റ്റര്‍ രൂപ പറയുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ചന്ത എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭക്ഷണവിതരണം നടത്തുന്നത്. ഭവനരഹിതരായ തൊഴിലാളികളാണ് ഇവര്‍. ഇത്തരക്കാര്‍ക്ക് ഗവണ്‍മെന്റ് അഗതിമന്ദിരങ്ങളില്‍ സ്ഥാനമില്ല.

ദിവസം അറുപത് പേര്‍ക്ക് ഭക്ഷണം നല്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.