റോം: ലോക്ക് ഡൗണ്‍ മൂലം വീടിന് പുറത്തിറങ്ങാനോ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനോ സാധിക്കാതെ പോയ വിശ്വാസികള്‍ക്കായി വൈദികന് ദേവാലയത്തിന്റെ ടെറസില്‍ നിന്ന് ദിവ്യബലിയര്‍പ്പിച്ചു. സമീപത്തെ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്ന വിശ്വാസികള്‍ ജനാലയ്ക്കലും ബാല്‍ക്കണിയിലും നിന്ന് ആ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു. അസാധാരണമായ രീതിയില്‍ ഈ ബലിയര്‍പ്പണം നടത്തിയത് സാന്റാ എമേര്സിയാന ഇടവകയിലെ ഫാ. കാര്‍ലോയാണ് സവിശേഷമായ രീതിയില്‍ ഈ ബലി അര്‍പ്പിച്ചത്. അത്യാവശ്യഘട്ടത്തില്‍ വിശ്വാസികളോടൊപ്പം നിലയുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ ഇപ്രകാരം ബലിയര്‍പ്പിച്ചതെന്ന് അച്ചന് വ്യക്തമാക്കി.