കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 18 പേരെ കൊന്നു, ദേവാലയങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ടു

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ പതിനെട്ടുപേരെ കൊല്ലുകയും നിരവധി വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും തീ വയ്ക്കുകയും ചെയ്തു. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോര്‍ത്ത് കിവു പ്രൊവിന്‍സിലെ ബാറ്റി വില്ലേജിലാണ് ഭീകരാക്രമണം ഉണ്ടായത്. നാല്പതു വീടുകളും ദേവാലയവുമാണ് അഗ്നിക്കിരയായത്. നിരവധി പേരെ കാണാതായിട്ടുണ്ട്. പട്ടാളം ജാഗ്രതയിലാണെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടില്ല.ഗ്രാമവാസികള്‍ മുഴുവന്‍ ഭയചകിതരായി കഴിയുകയാണ്. ബുധനാഴ്ചയായിരുന്നു ആക്രമണം.