ഈശോയ്ക്ക് കാലു കൊടുത്ത കുഞ്ഞുവിശുദ്ധ

അന്റോണിറ്റ മെയോ എന്ന കുഞ്ഞുവിശുദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ടോ. വെറും ആറു വര്‍ഷം മാത്രം ഈ ലോകത്തില്‍ ജീവിച്ചു ഈശോയുടെ അടുക്കലേക്ക് പോയ കുഞ്ഞുവിശുദ്ധയാണ് അവള്‍. അഞ്ചാം വയസിലാണ് മെയോയ്ക്ക് സര്‍ക്കോമ രോഗമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അവളുടെ കാലു മുറിച്ചു മാറ്റേണ്ടിവന്നു. മെയോയുടെ അമ്മയെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയഭേദകമായിരുന്നു ആ വാര്‍ത്ത.

പക്ഷേ ആ അഞ്ചുവയസുകാരി അമ്മയെ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഈശോയ്ക്ക് എന്റെ കാലു വേണമെന്നുണ്ടെങ്കില്‍ ഈശോ അത് സ്വന്തമാക്കിയിരിക്കും. കാലു മുറിച്ചുമാറ്റിയതിന്റെ ഒന്നാം വാര്‍ഷികം സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കാന്‍ പോലും അവള്‍ മടിച്ചില്ല.

ഈശോയ്ക്കും മാതാവിനും തുടര്‍ച്ചയായി കത്തുകളെഴുതാനും അവള്‍ സന്നദ്ധയായിരുന്നു. ഇന്ന് ഈശോയ്ക്ക കത്തെഴുതിയതിന്റെ പേരിലാണ് മെയോയെ കൂടുതലായും എല്ലാവരും അറിയുന്നത്. ആറാം വയസില്‍ ഈശോയെ നേരില്‍ കാണാനുള്ള തിടുക്കത്തോടെ അവള്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ധന്യ പദവിയിലാണ് മെയോ ഇപ്പോള്‍.