മനുഷ്യനെ അവിടുന്ന് പൊടിയിലേക്ക് മടക്കി അയ്ക്കുന്നു. മനുഷ്യമക്കളേ തിരിച്ചുപോകുവിന്‍ എന്ന് അങ്ങ് പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയില് കഴിഞ്ഞുപോയ ഇന്നലെ പോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രമാണ്, അവിടുന്ന് മനുഷ്യനെ ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു. പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. പ്രഭാതത്തില്‍ അത് തഴച്ചുവളരുന്നു. സായാഹ്നത്തില്‍ അത് വാടിക്കരിയുന്നു. ..ഞങ്ങളുടെ ദിനങ്ങള്‍ അങ്ങയുടെ ക്രോധത്തിന്റെ നിഴലില്‍ കടന്നുപോകുന്നു. ഞങ്ങളുടെ വര്‍ഷങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ അവസാനിക്കുന്നു. ഞങ്ങളുടെ ആയുഷ്ക്കാലം എഴുപതു വര്‍ഷമാണ്. ഏറിയാല്‍ എണ്‍പത്. എന്നിട്ടും അക്കാലമത്രയും അദ്ധ്വാനവും ദുരിതവുമാണ്. അവ പെട്ടെന്ന് തീര്‍ന്ന് ഞങ്ങള്‍ കടന്നുപോകും. .ഞങ്ങളുടെ ആയുസിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. (സങ്കീര്‍ത്തനങ്ങള്‍ 90;3-12)