ഏറ്റവും വലിയ ഭയം മരണഭയമാണ്. ഞാന്‍ ഇപ്പോള്‍ മരിക്കും എന്ന് തിരിച്ചറിയുന്ന ഒരാള്‍ അമ്പേ തകര്‍ന്നുപോകുന്നു. എന്നാല്‍ ഈ മരണഭയത്തെ കീഴടക്കാന്‍ നമുക്ക് കഴിയും. വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ആണ് അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നത്.
വിശുദ്ധന്റെ വാക്കുകള്‍ ഇങ്ങനെയാണ്.: നമുക്ക് സ്വഭാവികമായി മരണം ഉണ്ടാകും. ഭീതിയുടെ ഈ ചിന്തയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഞാന്‍ സാധുക്കള്‍ക്ക് വേണ്ടി ചെയ്തിട്ടുളളവ ഓര്‍മ്മിക്കുമ്പോള്‍ സമാധാനവും ആശ്രയബോധവും എന്നില്‍ തിരിച്ചുവരുന്നു. അതുകൊണ്ട് എന്റെ ശരണം ഉറച്ചതും ശക്തവുമാണ്. തന്മൂലം ഞാന്‍ സ്വര്‍ഗ്ഗത്തിലാണെന്ന തോന്നലാണ് എനിക്കുള്ളത്. അതുകൊണ്ട് സാധുക്കള്‍ക്ക് നന്മ ചെയ്ത് ജീവിക്കുക. ഞാന്‍ ഉറപ്പുപറയുന്നു നിങ്ങളുടെ ഭയം അകന്നുപോകും.