ചൈനയിലെ കത്തോലിക്കാ കന്യാസ്ത്രീകളുടെ ജീവിതം പ്രതിസന്ധിയില്‍, സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു

Chinese Catholic nuns attend a special prayer to mark 100 days until the start of the 2008 Beijing Olympic Games at a government approved Catholic church in Beijing on April 30, 2008. Beijing hailed the 100-day countdown to the Olympics on April 30, but simmering controversy over Tibet and the torch relay and questions over China's Games readiness cast a shadow over the milestone. AFP PHOTO/TEH Eng Koon (Photo credit should read TEH ENG KOON/AFP via Getty Images)

ബെയ്ജിങ്: ചൈനയിലെ കന്യാസ്ത്രീകളുടെ ജീവിതം ദുരിതമയമാകുന്നു. സര്‍ക്കാര്‍ നിരന്തരം തങ്ങളെ വിടാതെ പിന്തുടരുന്നുവെന്നും ഇങ്ങനെ പോയാല്‍ വേറെ എവിടേയ്‌ക്കെങ്കിലും പോകേണ്ടിവന്നേക്കും എന്നുമാണ് പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത കന്യാസ്ത്രീകള്‍ ചില മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍വെന്റില്‍ സര്‍ക്കാര്‍ സ്ഥാപിച്ച ക്യാമറകള്‍ തങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. കോണ്‍വെന്റിന് വെളിയില്‍ മൂന്നുപോലീസുദ്യോഗസ്ഥരുടെ രാപ്പകല്‍ ഭേദമില്ലാത്ത കാവല്‍. പുറത്തേയ്ക്ക് പോയാല്‍ എവിടെ പോകുന്നുവെന്ന് മാത്രമല്ല സഞ്ചരിച്ച സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പോലും എഴുതി അധികാരികളെ ഏല്പിക്കണം, ആരെയൊക്കെ കാണുന്നു,സംസാരിക്കുന്നു ആരൊക്കെ മഠത്തില്‍ വരുന്നു തുടങ്ങിയ കാര്യങ്ങളിലും ഗവണ്‍മെന്റ് കൈകടത്തലുണ്ട്. നേഴ്‌സറി ക്ലാസുകളില്‍ കന്യാസ്ത്രീകളായ അധ്യാപകര്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്താണെന്നും സര്‍ക്കാരിനെ എഴുതി അറിയിക്കണം. കോണ്‍വെന്റിന് വെളിയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശുരൂപങ്ങളും വിശുദ്ധ രൂപങ്ങളും എടുത്തുനീക്കിയില്ലെങ്കില്‍ കോണ്‍വെന്റ് ഇടിച്ചുനിരത്തുമെന്ന ഭീഷണിയുമുണ്ട്.

കുരിശു രക്ഷയുടെ അടയാളമാണ്. അത് നീക്കം ചെയ്യുക എന്നത് ഞങ്ങള്‍ക്ക് സ്വന്തം ശരീരം മുറിക്കുന്നതിന് തുല്യമാണ്. പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു കന്യാസ്ത്രീയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ബിറ്റര്‍ വിന്റര്‍ എന്ന ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധരൂപങ്ങളും കുരിശുകളും നീക്കം ചെയ്യണമെന്നും പകരം പ്രസിഡന്റ്ിന്റെ പടം ഓരോ വീടുകളിലു പ്രതിഷ്ഠിക്കണമെന്നും അടുത്തകാലത്ത് ഗവണ്‍മെന്‍്‌റ് തലത്തില്‍ നിന്ന് തന്നെ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു.ഇങ്ങനെ കുരിശുനീക്കം ചെയ്യുന്നവര്‍ക്ക് മാത്രമേ കോവിഡ് 19 ന്റെ സാമ്പത്തികസഹായം നല്കൂ എന്നതാണ് ഗവണ്‍മെന്റ് നിലപാട്.