റോം: അജ്ഞാതന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികന് ഫാ. ജോര്‍ജസ് വാസിലാക്കിസ് അപകട നില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ലിയോണിലെ മംഗളവാര്‍ത്ത ദേവാലയത്തിലെ വികാരിയായിരുന്ന അദ്ദേഹത്തിന് തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവാലയം അടച്ചു പുറത്തേക്കിറങ്ങുമ്പോഴാണ് വെടിയേറ്റത്. ഒക്ടോബര്‍ 31 നാണ് സംഭവം. കോമായിലായിരുന്ന അദ്ദേഹം സംസാരിച്ചുതുടങ്ങിയെന്നും കണ്ണുകള്‍ തുറന്നുവെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
52 കാരനായ വൈദികന് വെടിയേറ്റത് നീസിലെ കത്തീഡ്രല്‍ ആക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു. വൈദികനെ വെടിവച്ചതെന്ന് സംശയിക്കുന്ന ആളെ പിടികൂടിയെങ്കിലും വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ വെറുതെ വിടുകയാണ് ചെയ്തത്.