കാമറൂണ്‍: കാമറൂണില്‍ നിന്ന് ഇന്നലെ വൈകുന്നേരം തോക്കുധാരി തട്ടിക്കൊണ്ടുപോയ കര്‍ദിനാള്‍ ക്രിസ്ത്യന്‍ ടുമി മോചിതനായി.
ദൈവത്തിന് മഹത്വം. അദ്ദേഹം സുരക്ഷിതനായിരിക്കുന്നു. ആരോഗ്യവും ഭദ്രം. കര്‍ദിനാളിന്റെ മോചനവാര്‍ത്ത പങ്കുവച്ചുകൊണ്ട് കുംബോ ബിഷപ് ജോര്‍ജ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് കര്‍ദിനാള്‍ മോചിക്കപ്പെട്ടത്. 90 കാരനായ കര്‍ദിനാള്‍ മറ്റ് പന്ത്രണ്ടുപേര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് അക്രമി തോക്കൂ ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനൊപ്പം ഒരു പ്രാദേശിക നേതാവും തട്ടിക്കൊണ്ടുപോകലിന് ഇരയായി. പക്ഷേ അദ്ദേഹം മോചിതനായിട്ടില്ല.