മുന്‍ കര്‍ദിനാള്‍ മക്കാറിക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വത്തിക്കാന്‍ ഇന്ന് പ്രസിദ്ധീകരിക്കും

വത്തിക്കാന്‍ സിറ്റി: രണ്ടുവര്‍ഷം നീണ്ട ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം വത്തിക്കാന്‍ ഇന്ന് മുന്‍ കര്‍ദിനാള്‍ മക്കാരിക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഇന്ന് പ്രാദേശികസമയം രണ്ടുമണിക്ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ് മക്കാറിക്ക്.

ഇതേക്കുറിച്ചുള്ള അന്വേഷണഫലം പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിന്റെ പേരില്‍ വത്തിക്കാന്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയപ്പെട്ടിരുന്നു. 1958 ല്‍ വൈദികനായ മക്കാറിക്ക് 1977 ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി. പിന്നീട് മെത്രാനും വാഷിംങ് ടണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പുമായി. 2001 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തി. 2006 ല്‍ റിട്ടയര്‍ ചെയ്തു.