ഇറ്റലി: യൂറോപ്പില്‍ കോവിഡ് വ്യാപനം ശകതമാകുന്ന സാഹചര്യത്തില്‍ ഗവണ്മെന്റ് തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പക്ഷേ ഇത്തവണ ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കുമായി ദേവാലയങ്ങള്‍ തുറക്കാമെന്നാണ് ഗവണ്മെന്റ് നിലപാട്. വത്തിക്കാന്‍ മ്യൂസിയം വീണ്ടും അടച്ചിടുകയും മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടിയില്‍ ജനസമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
രാത്രി പത്തു മണിമുതല്‍ വെളുപ്പിന് അഞ്ചുമണി വരെ ഇറ്റലിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മ്യൂസിയങ്ങള്‍, ജിം, തീയറ്ററുകള്‍ എന്നിവയും സെക്കന്ററി സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
വൈദികര്‍ തിരുക്കര്‍മ്മങ്ങള്‍ വിവേകത്തോടെ പരികര്‍മ്മം ചെയ്യണമെന്ന് ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിക്കണമെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ദേവാലയത്തില്‍ എത്തുന്ന വിശ്വാസികള്‍ സാമൂഹിക അകലം, മാസ്ക്ക് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.