ദൈവം മരിച്ചു, ചുവരെഴുത്തും മരിയരൂപത്തിന നേരെ ആക്രമണവും

ചിക്കാഗോ: അമേരിക്കയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിശുദ്ധരുപങ്ങളുടെ നേര്‍ക്കുള്ള അക്രമപരമ്പരയില്‍ ഏറ്റവും പുതുതായി ഒന്നുകൂടി. മരിയ രൂപത്തിന് നേരെ സ്േ്രപ പെയ്ന്റ് ചെയ്യുകയും ചുവരില്‍ ദൈവം മരിച്ചു എന്ന് എഴുതുകയും ചെയ്തതാണ് പുതിയ അക്രമം. സെന്റ് മേരി ഓഫ് പെര്‍പെക്വചല്‍ ഹെല്‍പ- ആല്‍ സെന്റ്‌സ് സെന്റ് അന്തോണി പാരീഷിന് വെളിയിലുള്ള മരിയരൂപമാണ് വികൃതമാക്കപ്പെട്ടത്

. 2020 വര്‍ഷം മുഴുവന്‍ നിരവധിയായ അക്രമങ്ങളാണ് കത്തോലിക്കാ ദേവാലയത്തിനും വിശുദ്ധരൂപങ്ങള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്നത്. ജൂലൈ മാസത്തില്‍ ഒരു ആഴ്ചയില്‍ തന്നെ മരിയരൂപത്തിന് നേരെ മൂന്നു ആക്രമണങ്ങള്‍ നടന്നിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രമുള്ള കണക്കാണ് ഇത് ജൂലൈ രണ്ടിന് ഇഡ്യാനയിലെ ഗാറിയില്‍ മരിയരൂപത്തിന്റെ ശിരസ് ഛേദിച്ചിരുന്നു. യുഎസില്‍ അടുത്തയിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപമായിരുന്നു.