പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനം ഞായറാഴ്ച

വത്തിക്കാന്‍സിറ്റി: നവംബര്‍ പതിനഞ്ചിന് ആഗോള കത്തോലിക്കാസഭ പാവപ്പെട്ടവര്‍ക്കായുളള ദിനം ആചരിക്കുന്നു. ഈ ദിനാചരണത്തിന്റെ നാലാം വാര്‍ഷികമാണ് ഞായറാഴ്ച. ജീവിതത്തിന് പൊരുളേകും വിധം പ്രവര്‍ത്തിക്കാന്‍ സ്വതസിദ്ധമായ കഴിവുളളവരാണ് നമ്മളെന്ന് പാപ്പ ഇതു സംബന്ധിച്ച ട്വീറ്റ് ചെയ്തു. കരം നീട്ടാനുളള നമുക്കുള്ള കഴിവ് കാണിച്ചുതരുന്നത് ജീവിതത്തിന് അര്‍ത്ഥമേകും വിധം പ്രവര്‍ത്തിക്കാന്‍ സ്വതസിദ്ധമായ പ്രാപ്തിയുണ്ടെന്നാണ്. ട്വിറ്ററില്‍ പറയുന്നു.