ഭോപ്പാല്‍: കര്‍ണ്ണാടക, ഹരിയാന സര്‍ക്കാരുകള്‍ക്ക് പുറകെ മധ്യപ്രദേശ് സര്‍ക്കാരും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്. മതപരിവര്‍ത്തനത്തിന് വേണ്ട സഹായം ചെയ്തുകൊടുക്കുന്നവരെയും പ്രതി ചേര്‍ക്കും. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടര്‍ക്ക് അപേക്ഷ നല്കണം.