ലോകയുവജനസംഗമത്തിന്റെ മുന്നോടിയായി കുരിശും മരിയരൂപവും നവംബര്‍ 22 ന് കൈമാറും

വത്തിക്കാന്‍ സിറ്റി: അടുത്ത ലോകയുവജനസംഗമത്തിന്റെ മുന്നോടിയായി സംഗമവേദിയിലേക്കുള്ള കുരിശിന്റെയും മരിയരൂപത്തിന്റെയും കൈമാറ്റം നവംബര്‍ 22ന് നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന കുര്‍ബാനയുടെ അവസാനമാണ് പോര്‍ച്ചുഗല്ലിലെ യുവജനങ്ങള്‍ കുരിശു സ്വീകരിക്കുന്നത്.

പനാമയില്‍ നിന്നുള്ള യുവജനങ്ങളാണ് കുരിശു കൈമാറുന്നത്. 2019 ല്‍ പനാമയിലായിരുന്നു ലോകയുവജനസംഗമം നടന്നിരുന്നത്. ഈ വര്‍ഷത്തെ ഓശാനഞായറാഴ്ചയായിരുന്നു കുരിശു കൈമാറ്റം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് 19 കാരണം യാത്രാനിരോധനവും മറ്റുമുള്ളതുകൊണ്ട് ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നു. 2023 ലാണ് അടുത്ത ലോകയുവജനസംഗമം നടക്കുന്നത് പോര്‍ച്ചുഗലിലെ ലിസ്ബണാണ് സംഗമവേദി. നവംബര്‍ 22 ക്രിസ്തുരാജത്വതിരുനാള്‍ദിനമാണ്.

അന്നേ ദിവസം നടക്കുന്ന ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യും.