വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നൊവേന ഓണ്‍ലൈനില്‍

പനാജി: ഈ വര്‍ഷം ബോം ജീസസ് ബസിലിക്കയിലെ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളും നൊവേനയും ഓണ്‍ലൈനില്‍. കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ ഓണ്‍ലൈനില്‍ ആക്കിയിരിക്കുന്നത്. നവംബര്‍ 24 മുതല്‍ നൊവേന ആരംഭിക്കും. ഡിസംബര്‍ മൂന്നിനാണ് തിരുനാള്‍. അന്ന് ആറു മണി, ഏഴു മണി, എട്ടു മണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. മലയാളം ഉള്‍പ്പടെ വിവിധഭാഷകളിലും വിശുദ്ധ കുര്ബാന അര്‍പ്പിക്കപ്പെടും. എല്ലാ വര്‍ഷവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.