വത്തിക്കാന്‍ സിറ്റി: മറിയം ഒരിക്കലും തന്റെ ജീവിതയാത്രയെ സ്വയം നിയന്ത്രിക്കുന്നില്ലെന്നും അവള് തന്റെ യാത്രയുടെ കടിഞ്ഞാണ്‍ ദൈവത്തിന് വിട്ടുകൊടുത്തവളായിരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥനയെ അധികരിച്ചുള്ള പ്രബോധനപരമ്പരയില്‍ മറിയത്തെക്കുറിച്ചുള്ള ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പാപ്പ. ജോസഫുമായി വിവാഹനിശ്ചയം നടത്തിയ സമയത്ത് അവള് പ്രാര്‍ത്ഥനയിലായിരുന്നു. നിശ്ശബ്ദതയില്‍ ദൈവവുമായി നിരന്തരസംഭാഷണത്തിലേര്പ്പെട്ടിരുന്നവളായിരുന്നു അവള്. കര്‍ത്താവേ നീ ആഗ്രഹിക്കുന്നവ നിനക്കിഷ്ടമുള്ളപ്പോള്‍ നിന്റെ ഹിതം പോലെ എന്ന തുറന്ന മനോഭാവത്തോടെ മറിയത്തെപോലെ പ്രാര്ത്ഥിക്കുന്നതിനെക്കാള് നല്ലൊരു മാര്‍ഗ്ഗമില്ല. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
കര്‍ത്താവേ നീ ആഗ്രഹിക്കുന്നത് നീ ആഗ്രഹിക്കുമ്പോള്‍, നീ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നത് ലളിതമായ പ്രാര്‍ത്ഥനയാണ്. എന്നാല്‍ അതേ സമയം അത് നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുകയുമാണ്. വാക്കുകള്‍ കൊണ്ടല്ലാതെ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. പക്ഷേ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാം ലഭിക്കണം,പെട്ടെന്ന് ലഭിക്കണം എന്ന് അസ്വസ്ഥപ്പെടുന്നവരാണ് നാം. ഈ അസ്വസ്ഥത നമുക്ക് ദോഷകരമാണ്. കര്‍ത്താവിന്റെ സാന്നിധ്യം നമ്മുടെ യാത്രയില്‍ ഓരോ കാല്‍വയ്പ്പിലും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
നമ്മുടെ അമ്മയായ മറിയത്തെപോലെയാകാന്, ദൈവവചനത്തോടു തുറവിയുള്ളതും നി്ശ്ശബ്ദവും അനുസരണയുള്ളതുമായ ഹൃദയം ദൈവവചനം സ്വീകരിക്കാന്‍ അറിയുകയും സഭയുടെ നന്മയുടെ വിത്തോടുകൂടി വളരാന്‍ അതിനെ അനുവദിക്കുകയും ചെയ്യുന്ന ഒരു ഹൃദയം ഉള്ളവരായിരിക്കാന്‍ കുറച്ചെങ്കിലും നമുക്ക് സാധിച്ചാല്‍ അത് സുന്ദരമാണെന്നും പാപ്പ അഭിപ്രായപ്പെട്ടു.