ഉള്ളില്‍ സമാധാനവും സന്തോഷവും നിറയ്ക്കും ഈ മൊഴികള്‍

ജ്ഞാനം നിറഞ്ഞവരാണ് വിശുദ്ധര്‍. അവരുടെ വാക്കുകള്‍ നമ്മുടെ ജീവിതങ്ങളില്‍ പ്രകാശം നിറയ്ക്കും. ഇരുളു നിറഞ്ഞ ജീവിതത്തിലും മുന്നോട്ടു പോകാന്‍ പ്രകാശമുള്ളതാണ് വിശുദ്ധരുടെ മൊഴികള്‍. നിരാശയും ദു:ഖവും നിറഞ്ഞ സമകാലീക ലോകത്തില്‍ വിശുദ്ധരുടെ ഈ വാക്കുകള്‍ നമുക്ക് ആശ്വാസം നല്കും. ഉറപ്പ്.

പ്രാര്‍ത്ഥിക്കുക, പ്രത്യാശിക്കുക, ഒന്നിനെക്കുറിച്ചും ആകുലരാകാതിരിക്കുക. ഉത്കണ്ഠകള്‍ പ്രയോജനരഹിതമാണ്. ദൈവം കരുണാമയനാണ്. അവിടുന്ന് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും.
വിശുദ്ധ പാദ്രെ പിയോ

എന്റെ ഈശോയേ, നീയെന്നെ പിടിക്കുകയാണെങ്കില്‍ ഞാനൊരിക്കലും വീണുപോകുകയില്ല.,
വിശുദ്ധ ഫിലിപ്പ് നേരി

വിശ്വാസത്തിലും പ്രതീക്ഷയിലും ജീവിക്കുക ഇരുട്ടിലാണെങ്കിലും. ഈ ഇരുട്ട്ിലും ദൈവം നിന്റെ ആത്മാവിനെ സംരക്ഷിക്കും. ദൈവം നിന്നെ ഒരിക്കലും മറന്നുപോകുകയില്ല. നിന്നെ അവിടുന്ന് തനിച്ചാക്കുമെന്ന് ഒരിക്കലും വിചാരിക്കരുത്. അത് അവിടുത്തെക്കുറിച്ചുള്ള തെറ്റായ ചിന്തയാണ്.
വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ്

ഭാവിയെക്കുറിച്ച് യാതൊരുവിധ ഉത്കണ്ഠകളും പാടില്ല എല്ലാം ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കുക. അവിടുന്ന് നിന്റെ കാര്യം നോക്കിക്കോളും
വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാ സാലെ

ഭാവിയെക്കുറിച്ചുള്ള എല്ലാ ചിന്തകളും ദൈവത്തിന്റെ കരങ്ങളിലേക്ക് വച്ചുകൊടുക്കുക. ദൈവം ഒരു കൊച്ചുകുഞ്ഞിനെയെന്ന വണ്ണം നിന്നെ വഴിനയിച്ചോളും.
വിശുദ്ധ ഈഡിത്ത് സ്‌റ്റെയ്ന്‍