വത്തിക്കാന്‍സിറ്റി: അറുപതിലേറെ വര്‍ഷമായി ഫാ. റാനിയേറോ കന്തലമാസെ ദൈവവചനം പ്രസംഗിക്കാന്‍ ആരംഭിച്ചിട്ട്. തുടര്‍ന്നും അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതും. പക്ഷേ അതിനിടയില്‍ അപ്രതീക്ഷിതമായത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു.കര്‍ദിനാള്‍ പദവി. നവംബര്‍ 28 ന് നടക്കുന്ന കര്ദിനാള്സ്ഥാനാരോഹണത്തില് 13 പേര്‍ക്കൊപ്പം 86 കാരനായ ഫാ. കന്തലാമസെയുമുണ്ട്.
ഒരു വൈദികന് കര്ദിനാളാകണമെങ്കില് അതിന് മുമ്പ് സ്വഭാവികമായും ബിഷപ്പാകേണ്ടതുണ്ട്. പക്ഷേ ഒരു വൈദികനായി തന്നെ തുടരണമെന്നാണ് ഫാ. കന്തലാമസെയുടെ ആഗ്രഹം. ഇക്കാര്യം അദ്ദേഹം പാപ്പായെ അറിയിച്ചിട്ടുമുണ്ട് 80 വയസ് കഴിഞ്ഞതുകൊണ്ട് അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനാവില്ല. 41 വര്‍ഷമായി പേപ്പല്‍ ഹൗസ്ഹോള്ഡിലെ വചനപ്രഘോഷകന് ആയതിന്റെ ആദരസൂചകമായിട്ടാണ് കര്‍ദിനാള്‍ പദവി ഇദ്ദേഹത്തിന് നല്‍കുന്നത് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് കന്തലാമസെയെ പേപ്പല്‍ പ്രീച്ചറായി നിയമിച്ചത്.
നോമ്പുകാലത്തും ക്രിസ്തുമസ് കാലത്തും വചനപ്രസംഗം നടത്താന്‍ അങ്ങനെയാണ് കന്തലാമസെയ്ക്ക് അവസരം കിട്ടിയത്. ബെനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും അത് നിലനിര്‍ത്തുകയും ചെയ്തു. ദു:ഖവെള്ളിയാഴ്ചകളില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വചനപ്രഘോഷണം നടത്തുന്നതും കന്തലാമസെയാണ്.
41 വര്‍ഷമായി ആ പതിവ് ആരംഭിച്ചിട്ട് ഒരേ വായന തന്നെയാണ് നടത്തുന്നതെങ്കിലും വ്യത്യസ്തമായി വ്യാഖ്യാനിക്കാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല എന്നാണ് അതേക്കുറിച്ച് ഫാ. കന്തലാമസെ പറയുന്നത്.