ന്യൂഡല്‍ഹി: ബ്രസീലിലേക്ക് സ്ഥലം മാറിപ്പോകുന്ന അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്രാട്രോയ്ക്ക് ഭാരതസഭ യാത്രയയ്പ്പ് നല്കി വെര്‍ച്വല്‍ സെഷനിലൂടെ നല്കിയ യാത്രയയ്പ്പ് ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള 120 മെത്രാന്മാര് പങ്കെടുത്തു. നാലു വര്‍ഷം ഇന്ത്യയുടെ അപ്പസ്തോലിക് ന്യൂണ്ഷ്യോയായിരുന്നു ആര്‍ച്ച് ബിഷപ്. നേപ്പാള്‍- ഇന്ത്യ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി 2017 ജനുവരി 21 നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് പനാമയുടെയും ബൊളീവിയായുടെയും അപ്പസ്തോലിക് ന്യൂണ്ഷ്യോയായിരുന്നു.
Home National News അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാട്രോയ്ക്ക് യാത്രയയ്പ്പ് നല്കി